16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 15, 2026
February 15, 2026
February 14, 2026
February 13, 2026
February 13, 2026
February 11, 2026

കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്ത് അധികൃതർ

Janayugom Webdesk
കശ്മീര്‍
April 26, 2025 10:47 am

ജമ്മു കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്ത് അധികൃതർ. കുൽഗാം സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്. പഹൽ​ഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ ഇന്നലെ തകർത്തത്.

ലഷ്‌കര്‍ ഭീകരന്മാരായ ആസിഫ് ഷെയ്ക്കിന്റെയും ആദില്‍ ഹുസൈന്‍ ദോക്കറിന്റെയും കശ്മീരിലെ വീടുകള്‍ ആണ് ഇന്നലെ ജില്ലാ ഭരണകൂടം തകർത്തത്. രണ്ട് ലഷ്‌കര്‍ ഭീകരരുടെയും വീടുകളില്‍ സുരക്ഷാ സേന തെരച്ചില്‍ നടത്തിയത്. ഇവിടങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പിന്നീട് നിര്‍ജീവമാക്കി. അതേസമയം അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. നിയന്ത്രണരേഖയിൽ തുടർച്ചയായ വെടിവെപ്പ് നടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.