21 February 2026, Saturday

Related news

February 21, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 14, 2026
February 13, 2026
February 12, 2026
February 12, 2026
February 12, 2026

സുപ്രീം കോടതിയിലേക്ക് പുതിയ രണ്ട് ജഡ്ജിമാര്‍ കൂടി; അംഗബലം 34 ആയി ഉയര്‍ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2023 11:09 pm

രണ്ട് സുപ്രീം കോടതി ജഡ്ജിമാരുടെകൂടി നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. ഇതോടെ സൂപ്രീംകോടതിയുടെ അംഗബലം പൂര്‍ണമായി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 പേരാണ് പരമോന്നത കോടതിയിലെ ന്യായാധിപരുടെ പരമാവധി എണ്ണം.

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാല്‍, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തി. ജനുവരി 31നായിരുന്നു രണ്ട് ജഡ്ജിമാരുടെയും പേരുകള്‍ സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. ഈ മാസം ആറിന് സുപ്രീം കോടതിയില്‍ പുതുതായി അഞ്ച് ജഡ്ജിമാരെ കൂടി നിയമിച്ചിരുന്നു. കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിമാരുടെ നിയമനത്തിലെ കാലതാമസത്തില്‍ സുപ്രിം കോടതി നേരത്തെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

Eng­lish Summary;Two new judges added to the Supreme Court; The mem­ber­ship has increased to 34
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.