22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025
December 5, 2025
November 26, 2025
November 25, 2025

സുപ്രീംകോടതിക്ക് പുതിയ രണ്ട് ജ‍ഡ്ജിമാര്‍ കൂടി

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2023 12:41 pm

രണ്ട് ഹൈക്കോടതി ജഡ്ജിമാരെ കൂടി സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം.അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാല്‍,ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരെ ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശയാണ് അംഗീകരിച്ചത്.

കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി വിജ്ഞാപനംഇറക്കി. ജനുവരി 31നാണ് കൊളീജിയം ഇവരെ സുപ്രീംകോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്തത്.ഇതോടെ സുപ്രീംകോടതിയിലെ മുഴുവന്‍ ഒഴിവുകളും നികത്തപ്പെട്ടു.

രണ്ട് പുതിയ ജഡ്ജിമാര്‍ കൂടി വന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിയമമന്ത്രി കിരണ്‍ റിജ്ജിജു ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

Eng­lish Summary:
Two new judges have been added to the Supreme Court

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.