18 January 2026, Sunday

Related news

January 17, 2026
January 17, 2026
January 16, 2026
January 4, 2026
December 31, 2025
December 31, 2025
December 29, 2025
December 29, 2025
December 28, 2025
December 24, 2025

ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്ക് സമീപത്ത് നിന്ന് രണ്ട് പാകിസ്ഥാന്‍ ചാരന്മാരെ പിടികൂടി

Janayugom Webdesk
ന്യൂഡല്‍ഹി
May 4, 2025 12:50 pm

ഇന്ത്യാ-പാക് അതിർത്തിയ്ക്ക് സമീപത്ത് നിന്ന് രണ്ട് പാക് ചാരന്മാരെ പിടികൂടി. പഞ്ചാബ് പൊലീസാണ് ചാരന്മാരെ പിടികൂടിയത്. കഴിഞ്ഞദിവസം രാജസ്ഥാനിൽ നിന്ന് ഒരാളെ പിടികൂടിയിരുന്നു. ഇയാൾ സൈന്യത്തിന്റെ നീക്കങ്ങൾ പാകിസ്താന് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. പഞ്ചാബില്‍ പിടിയിലായവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എയര്‍ഫോഴ്‌സിന്റെ ബേസിന്റെ ചിത്രങ്ങളും സൈന്യത്തിന്റെ നീക്കങ്ങളുടെ ചിത്രങ്ങളുമെടുത്ത് പാകിസ്താന് കൈമാറുകയാണ് ചെയ്തിരുന്നത്.

രണ്ട് ദിവസത്തിനിടെ മൂന്ന് പേരാണ് പിടിയിലായിരിക്കുന്നത്.ഇന്നലെ പാക് റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതിർത്തി കടന്നതിനെ തുടർന്നായിരുന്നു പാക് ജവാനെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തത്. ഇത് പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ജവാനെ അതിർത്തിക്കുള്ളിൽ നിന്ന് പിടികൂടിയെന്നാണ് പാക് വാദം.

ബഹാവൽനഗർ, ഡോംഗ ബോംഗ – സുഖൻവാല ചെക്ക്‌പോസ്റ്റിനടുത്തുനിന്ന് പാക് റേഞ്ചറെ പിടികൂടെന്നാണ് പാകിസ്താൻ പറയുന്നത്.ബി‌എസ്‌എഫ് കോൺസ്റ്റബിൾ ഒരാഴ്ചയിലേറെയായി പാകിസ്ഥാൻ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് പാക് ജവാൻ പിടിയിലായിരിക്കുന്നത്. പിടിയിലായ പാക് റേഞ്ചറെ ബിഎസ്എഫ് ചോദ്യം ചെയ്ത് വരികയാണ്. അബദ്ധത്തിൽ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് കടന്ന ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.