മലയാള സിനിമ എ.ആർ.എമ്മിന്റെ വ്യാജ പതിപ്പ് നിർമ്മിച്ച സംഘത്തെ ബാംഗ്ലൂരിൽ നിന്നും കൊച്ചി ഇൻഫോ പാർക്ക് സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്നാട് സത്യമംഗലം സ്വദേശികളായ തമിൾ റോക്കേഴ്‌സ് സംഘാംഗങ്ങളുമായ
കുമരേശൻ (29), പ്രവീൺ കുമാർ (31) എന്നിവരെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
പ്രതികൾ സിനിമ റിലീസ് ചെയ്ത അന്നുതന്നെ വ്യാജപതിപ്പ് ഉണ്ടാക്കി റിലീസ് ചെയ്തിരുന്നു. എ.ആർ.എം (അജയൻ്റെ രണ്ടാം മോഷണം) എന്ന മലയാളം സിനിമ കൊയമ്പത്തൂർ എസ്.ആർ.കെ മിറാജ് തിയേറ്ററിൽ നിന്നും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് റെക്കോർഡ് ചെയ്ത് വ്യാജ പതിപ്പ് ടെലഗ്രാം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്.
ബാംഗ്ലൂരിലെ ഗോപാലൻ മാളിൽ നിന്നു രജനികാന്ത് അഭിനയിച്ച “വേട്ടയ്യൻ” എന്ന സിനിമ റെക്കോർഡ് ചെയ്‌ത് തിരിച്ചുവരവേ ബാംഗ്ലൂരിൽ നിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. മലയാളം, കന്നട, തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ ചിത്രങ്ങളുടെ വ്യാജ പതിപ്പ് നിർമ്മിച്ച് സോഷ്യൽ മീഡിയ ടെലഗ്രാം തമിൾ റോക്കേഴ്‌സ് വെബ്‌സൈറ്റുകൾ വഴി പ്രചരിപ്പിച്ച് പണ സമ്പാദനം നടത്തുകയാണ് പ്രതികളുടെ രീതി. പ്രദർശന ദിവസം തന്നെ നടത്തുന്ന ഈ സംഘടിത കുറ്റകൃത്യം സിനിമാ മേഖലയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നുണ്ട്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസ് സബ് ഇൻസ്പെക്ടർ എൻ.ആർ.ബാബു, എ.എസ്.ഐമാരായ ശ്യാംകുമാർ, പ്രിൻസ്, സി.ആർ. ഡോളി, സിപിഒമാരായ ഷറഫുദ്ദീൻ, ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം പ്രതികളെ വെള്ളിയാഴ്ച്ച പുലർച്ചെ ബാംഗ്ലൂരിൽ നിന്നുമാണ് പിടികൂടിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.