എംസി റോഡില്‍ കോട്ടയം നാട്ടകം പൊളിടെക്നിക് കോളജിന് മുന്നില്‍ ജീപ്പും , ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജീപ്പ് ഡ്രൈവര്‍ തൊടുപുഴ മണക്കാട് സ്വദേശിയാണ് മരിച്ച ഒരാള്‍ എന്നാണ് ലഭിച്ച വിവരം. മറ്റൊരാള്‍ തമിഴ്നാട് സ്വദേശിയാണ്വാഹനത്തിലുണ്ടായിരുന്ന രണ്ട് അസം സ്വദേശികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
ബാംഗ്ലൂരിൽ നിന്നും പള്ളത്തേയ്ക്ക് വരികയായിരുന്ന വി ആർ എൽ ലോജിസ്റ്റിക്ക്സിന്റെ ലോറി ആണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്നിക് കോളജിന് മുന്നിലായിരുന്നു അപകടം.കോട്ടയം ഭാഗത്ത് നിന്നും എത്തിയ ലോറിയിൽ എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് ലോറി ഇടിയ്ക്കുകയായിരുന്നു. ദിശ തെറ്റി കയറിവന്ന ജീപ്പ് ലോറിയിൽ ഇടിച്ചു. മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കുടിയ നാട്ടുകാർ ജീപ്പ് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് റോഡിൽ കുടുങ്ങിയ ലോറിയും ജീപ്പും ക്രെയിൻ ഉപയോഗിച്ച് നീക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.