
ആനച്ചാൽ തട്ടാത്തിമുക്കിന് സമീപം റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ബൈസൺവാലി ഈന്തും തോട്ടത്തിൽ ബെന്നി (43), ആനച്ചാൽ ശങ്കുപ്പടി കുഴിക്കാട്ടു മറ്റത്തിൽ കണ്ണൻ എന്ന് വിളിക്കുന്ന രാജീവ്(43) എന്നിവരാണ് മരിച്ചത്.
ചിത്തിരപുരം തട്ടാത്തിമുക്കിന് സമീപം കാക്കനാട് ഷെറിന്റെ ഉടമസ്ഥതയിലുള്ള മിസ്റ്റി വണ്ടേഴ്സ് എന്ന റിസോർട്ടിന്റെ നിർമ്മാണ ജോലികൾക്കിടെ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മണ്ണിടിഞ്ഞ് അപകടം. ഉടൻ തന്നെ അടിമാലി, മൂന്നാർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ സംഘം നടത്തിയ രക്ഷാപ്രവർത്തനത്തിനിടെയാണ് രണ്ട് പേരെയും മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തത്. പ്രദേശത്തേക്ക് എത്തിച്ചേരാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനത്തിന് തടസമായി. രണ്ട് പേരുടെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിയും പ്രദേശത്തു കനത്ത മഴ തുടരുകയാണ്. അഗ്നിരക്ഷാ സേനാംഗങ്ങളും പ്രദേശവാസികളും ചേർന്ന് യന്ത്ര സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മണ്ണിനടിയിൽ കുടുങ്ങിയവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഏതാനും നാളുകൾക്ക് മുമ്പ് റിസോർട്ട് പൂട്ടി നോട്ടീസ് നൽകിയതാണെന്നും നിർമ്മാണം അനധികൃതമാണെന്നും സ്പെഷ്യൽ തഹസീൽദാർ ഗായത്രി പറഞ്ഞു. നിർമ്മാണം നടന്നു വന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ റവന്യൂ വകുപ്പ് ശക്തമായ തുടർനടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.