19 December 2024, Thursday
KSFE Galaxy Chits Banner 2

എയർഫോഴ്സ് മിഗ് 21 വിമാനം തകർന്ന് രണ്ട് പ്രദേശവാസികളടക്കം മൂന്ന് മരണം

web desk
ജയ്പുര്‍
May 8, 2023 11:44 am

രാജസ്ഥാനിൽ എയർഫോഴ്സിന്റെ മിഗ്21 യുദ്ധവിമാനം തകർന്നുവീണ് രണ്ട് പ്രദേശവാസികളടക്കം മൂന്ന് പേര്‍ മരിച്ചു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദേഹത്ത് വീണതിനെ തുടര്‍ന്നാണ് താഴെ നിന്നിരുന്ന രണ്ട് പ്രദേശവാസികള്‍ മരിച്ചത്.

പരിശീലന പറക്കലിനിടെയാണ് ഹനുമാന്‍ഗഢില്‍ അപകടമുണ്ടായത്. നിസാര പരിക്കുകളോടെ പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.

രാജസ്ഥാൻ ഹനുമാൻഗഢിലെ ദാബ്ലി മേഖലയിലാണ് അപകടമുണ്ടായത്. രാവിലെ സൂറത്ത്ഗഢില്‍ നിന്ന് പറന്നുയര്‍ന്നതായിരുന്നു വിമാനം. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി ഐഎഎഫ് വൃത്തങ്ങള്‍ അറിയിച്ചു.

 

Eng­lish Sam­mury: two peo­ple died, air forces mig 21 air­craft crash­es in rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.