ഉത്തര്‍പ്രദേശിലെ ഖോരഖ്പൂരിലെ ട്രെയിനിലേക്ക് ഇടിച്ചുകയറാനുള്ള തിക്കിനിടയില്‍ പെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേര്‍ക്ക് ഗുരുതരമാണ്. ബാക്കി ഏഴുപേര്‍ക്ക് നിസാരപരിക്കുകളാണുള്ളത്. ദീപാവലിക്ക് മുന്നോടിയായുള്ള തിരക്കാണ് റെയില്‍വേ സ്റ്റേഷനിലുണ്ടായതെന്ന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രതികരിച്ചു. ട്രെയിന്‍ നമ്പര്‍ 22921 ബ്രാന്ദ്രയില്‍ നിന്നും ഖോരഖ്പൂര്‍ പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നിലേക്ക് വന്നപ്പോഴാണ് നിരവധി പേര്‍ ഒന്നിച്ച് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്ലാറ്റ്‌ഫോമില്‍ രക്തം തളംകെട്ടി നില്‍ക്കുന്നതും പരിക്കേറ്റവരെ സ്‌ട്രെച്ചറില്‍ റെയില്‍വേ പൊലീസും മറ്റ് യാത്രികരും കിടത്തികൊണ്ടു പോകുന്നതും കാണാം. ചിലരെ പൊലീസുകാര്‍ തോളില്‍ ചുമന്നു കൊണ്ട് പോകുന്നതും കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.