വിഷു സ്പെഷ്യൽ ഡ്രൈവുമായി രംഗത്തെത്തിയ എക്സൈസ് വകുപ്പ് പിക്കപ്പ് ലോറിയിൽ മാഹിമദ്യം കടത്തിയ രണ്ടു പേരെ പിടികൂടി. ഫറോക്ക് പുത്തൂർ പള്ളി പറക്കോട്ട് മുജീബ്, തമിഴ്‌നാട് തിരുവണ്ണാമല നരയൂർ വേട്ടാവളം സ്ട്രീറ്റിൽ സുനിൽ എന്നിവരെയാണ് വടകര എക്സൈസ് ഇൻസ്പെക്ടർ പി എം ശൈലേഷും സംഘവും പിടികൂടിയത്.
വാഹനത്തിൽ നിന്ന് 29 കുപ്പികളിലായി 21 ലിറ്റർ മാഹി മദ്യം കണ്ടെത്തി. ദേശീയപാതയിൽ മുട്ടുങ്ങൽ കൈനാട്ടിയിൽ നിന്നാണ് പിക്കപ്പ് തടഞ്ഞ് മാഹി മദ്യം പിടികൂടിയത്. പിക്കപ്പ് ലോറിയും കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി കെ ജയപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി വി സന്ദീപ്, എം പി വിനീത്, മുഹമ്മദ് റമീസ്, രഗിൽരാജ്, ഡ്രൈവർ പി രാജൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.