25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024

പുൽപ്പള്ളിയിൽ ബസ് യാത്രക്കിടെ രണ്ടു പേർക്ക് വെട്ടേറ്റ സംഭവം: അഞ്ചു പേർ കസ്റ്റഡിയിൽ

Janayugom Webdesk
പുൽപ്പള്ളി
October 8, 2023 10:28 am

സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ രണ്ടു പേർക്ക് വെട്ടേറ്റ സംഭവത്തിൽ അഞ്ചു പേർ പോലീസ്‌ കസ്റ്റഡിയിൽ. ഇരുളം സ്വദേശികളായ അഞ്ചുപേരാണ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇരുളം ഓർക്കടവ് സ്വദേശികളായ നിജു (37),സുരേന്ദ്രൻ (57) എന്നിവർക്ക് വെട്ടേറ്റത്. പുൽപ്പള്ളി എരിയപ്പള്ളിയിൽ വെച്ചാണ് സംഭവം. ബസിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നിജുവിൻ്റെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈ ഞരമ്പുകൾ അറ്റുപ്പോയ അവസ്ഥയിലായതിനാൽ നിജുവിനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും.

പരിക്കേറ്റ സുരേന്ദ്രൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിൽ സുരേന്ദ്രൻ്റെ ഇടതു കൈയ്യുടെ ഞരമ്പ് അറ്റിരുന്നു. പെയിൻ്റിംഗ് തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് ഇരുളത്തേക്ക് മ ടങ്ങുകയായിരുന്നു. നിജുവിന് നേരെ അക്രമമുണ്ടായപ്പോൾ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു സുരേന്ദ്രന് വെട്ടേറ്റത്. സംഭവം നടന്ന സ്വകാര്യ ബസിൽ ഇന്ന് വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തും. പുൽപ്പള്ളി സി ഐ അനന്തകൃഷ്ണൻ, എസ് ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അനേഷിക്കുന്നത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

Eng­lish Sum­ma­ry: Two peo­ple were stabbed while trav­el­ing by bus in Pul­pal­ly: Five peo­ple are in custody

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.