19 December 2024, Thursday
KSFE Galaxy Chits Banner 2

മല കാണാൻ കരുവാരക്കുണ്ടിലെത്തിയ രണ്ട് പേർ വെള്ളച്ചാട്ടത്തിന് മുകളിൽ കുടുങ്ങി; തെരച്ചിൽ ആരംഭിച്ചു

Janayugom Webdesk
മലപ്പുറം
May 24, 2023 10:35 pm

കരുവാരക്കുണ്ടിൽ മലയിൽ രണ്ട് പേർ കുടുങ്ങി കിടക്കുന്നു. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് കുടുങ്ങിയത്. മല കാണാനെത്തിയ മൂന്ന് പേരിൽ രണ്ട് പേർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. ചെരികൂമ്പൻ മല എന്ന സ്ഥലത്താണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. കരുവാരക്കുണ്ട് സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്. യാസീം, അഞ്ജൽ എന്നിവരാണ് കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ഷംനാസ് താഴെയെത്തി.

മല കയറാൻ പോയ മൂന്ന് പേരും 20 വയസിൽ താഴെ പ്രായമുള്ളവരാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇവർക്ക് പ്രദേശത്തെക്കുറിച്ച് വ്യക്തമായ വിവരവുമുണ്ട്. കുടുങ്ങികിടക്കുന്നവരുള്ള  സ്ഥലത്തെക്കുറിച്ച് രക്ഷാപ്രവർത്തകർക്ക് വിവരം ലഭിച്ചുവെന്നാണ് കരുതുന്നത്. താഴെ എത്തിയ ആളുമായി തിരച്ചിൽ സംഘം മല കയറുകയാണ്.

eng­lish sum­ma­ry; Two peo­ple who had come to Karu­varkund to see the moun­tain got stuck above the water­fall; The search began
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.