
മുരിയാട് സ്വദേശിയായ 16 വയസുകാരനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ മർദ്ദിച്ച കേസിൽ രണ്ടുപേർ പിടിയിലായി. പൂവശ്ശേരി അമ്പലത്തിനടുത്തുള്ള റോഡിൽ വച്ച് നടത്തിയ ആക്രമണത്തിൽ കൗമാരക്കാരന് പരിക്കേറ്റു. നെല്ലായി ആലത്തൂർ പേരാട്ട് വീട്ടിൽ ഉജ്ജ്വൽ (25), മുരിയാട് കുഴിമടത്തിൽ വീട്ടിൽ അദ്വൈത് (19) എന്നിവരാണ് അറസ്റ്റിലായത്. ഉജ്ജ്വലിനെതിരെ കൊടകര, ചാലക്കുടി സ്റ്റേഷനുകളിലായി മൂന്ന് വധശ്രമക്കേസുകളും അടിപിടി കേസുൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളും നിലവിലുണ്ട്. 2024‑ൽ കാപ്പ പ്രകാരം ആറുമാസത്തേക്ക് നാടുകടത്തൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. ആളൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ എസ്ഐമാരായ ജോർജ്ജ്, പ്രസന്നകുമാർ, എസ്‌സിപിഒ മാരായ സുനന്ദ്, സമീഷ്, സിപിഒ മാരായ ജിജേഷ്, ശ്രീജിത്ത്, ആഷിക്, അരുൺ, വിശാഖ്, സിനേഷ് എന്നിവർ ഉൾപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.