27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 23, 2024
November 30, 2024
November 24, 2024
November 16, 2024
November 16, 2024
November 10, 2024
November 7, 2024
October 30, 2024
October 25, 2024
October 20, 2024

ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ച രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
നെടുങ്കണ്ടം
April 5, 2023 2:21 pm

തൊഴിലുടമയുടെ ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ച ആളുകൾ പൊലീസ് പിടിയിൽ . കട്ടപ്പന സ്വദേശി പടികര ജോസഫിന്റെ(അൽഫോൻസാ ജോസഫ് ) തൊഴിലാളി ആയിരുന്ന കട്ടപ്പന ഇലവൻകുന്നിൽ വീട്ടിൽ ജോബി (30), സഹായിയായ തൂക്കുപാലം മേലാട്ട് വീട്ടിൽ പ്രവീൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോസഫിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന ജോബി ജോസഫിന്റെ കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉൾപ്പെടെ മോഷ്ടിച്ചു കൊണ്ടുപോയി. 

ഇവ കാണിച്ച് ജാേസഫിനെ ഭീഷണിപ്പെടുത്തി വൻതുകതട്ടിയെടുക്കു വാനായിരുന്നു ശ്രമം. ജോസഫിന്റെ പരാതിയെ തുടർന്ന് ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിൽ കട്ടപ്പന എസ്എച്ച്ഒ വിശാൽ ജോൺസൺ, എസ് ഐ മാരായ സജിമോൻ ജോസഫ്, ഷംസുദ്ദീൻ, എസ് സിപിഒ മാരായ ഷിബു, സിനോജ് പി ജെ, ജോബിൻ ജോസ് സിപിഒ അനീഷ് വി.കെ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പുളിയന്മലയിൽ നിന്നും ഏലയ്ക്ക സ്റ്റോർ ജീവനക്കാരനെ കെട്ടിയിട്ട് ഏലക്കാ മോഷ്ടിച്ച മുൻകേസിലെ പ്രതിയാണ് പിടിയിലായ പ്രവീൺ

Eng­lish Summary;Two per­sons arrest­ed for steal­ing Aad­haar and check leaves

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.