
മുംബൈയിൽനിന്ന് വൻതോതിൽ ബ്രൗൺ ഷുഗർ എത്തിച്ച് വിൽപ്പന നടത്തിവന്ന രണ്ടംഗ സംഘം പിടിയില്‍. പുളിക്കലിൽ വെച്ചാണ് ഇവരെ എക്‌സൈസ് പിടികൂടിയത്. പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശികളായ പാലക്കാളിൽ സക്കീർ (34), ചെറിയമ്പാടൻ ഷമീം (മുന്ന 42) എന്നിവരെയാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 99.89 ഗ്രാം ബ്രൗൺ ഷുഗർ എക്‌സൈസ് പിടിച്ചെടുത്തു. ഇതിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഏഴ് ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്.
മുംബൈയിൽനിന്ന് എത്തിക്കുന്ന ബ്രൗൺ ഷുഗർ പുളിക്കൽ കേന്ദ്രീകരിച്ച് ചില്ലറ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി എക്‌സൈസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെയാണ് മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ എ പി ദിപിഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. മഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അബ്ദുൽ നാസർ, മലപ്പുറം റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വിജയൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ സതീഷ്‌കുമാർ, കൃഷ്ണൻ മരുതാടൻ, രജിലാൽ അരിക്കോട്, അനില്കുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.