5 March 2026, Thursday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

കൊക്കെയ്നുള്‍പ്പെടെ മാരക ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
കൊ​ണ്ടോ​ട്ടി
July 31, 2025 10:10 am

കൊ​ക്കെ​യ്നും എം​ഡിഎം​എ​യു​മു​ള്‍പ്പെ​ടെ ഒ​രു ല​ക്ഷം രൂ​പ​യു​ടെ മാ​ര​ക ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി കൊ​ല​ക്കേ​സ് പ്ര​തി​യു​ള്‍പ്പെ​ടെ ര​ണ്ടം​ഗ സം​ഘ​ത്തെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ റി​സോ​ര്‍ട്ട് കേ​ന്ദ്രീ​ക​രി​ച്ച് വി​ല്‍പ​ന​ക്കെ​ത്തി​ച്ച 10.23 ഗ്രാം ​എം.​ഡി.​എം.​എ, 0.99 ഗ്രാം ​കൊ​ക്കൈ​യ്ന്‍, 2.01 ഗ്രാം ​എ​ക്സ്റ്റ​സി ഗു​ളി​ക​ക​ള്‍, 0.09 ഗ്രാം ​എ​ല്‍.​എ​സ്.​ഡി എ​ന്നി​വ പി​ടി​കൂടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രൂ​ര്‍ പു​റ​ത്തൂ​ര്‍ മു​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി തോ​ട്ടി​വ​ള​പ്പി​ല്‍ ന​വാ​സ് (35) എ​ന്ന റ​ബ്ബ​ര്‍ ന​വാ​സ്, ചെ​റി​യ​മു​ണ്ടം ഇ​രി​ങ്ങാ​വൂ​ര്‍ സ്വ​ദേ​ശി ന​മ്പി​ടി വീ​ട്ടി​ല്‍ ആ​ദി​ത്യ​ന്‍ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​റും പിടിച്ചെടുത്തു.

ഇ​തി​ല്‍ ആ​ദി​ത്യ​ന്‍ നാ​ല് വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് സു​ഹൃ​ത്തി​ന്റെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും നി​ര​വ​ധി ല​ഹ​രി​ക്ക​ട​ത്ത് കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് സം​ഘം വ്യ​ക്ത​മാ​ക്കി. ന​വാ​സി​നെ 16 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി 2020ല്‍ ​തി​രൂ​ര്‍ പൊ​ലീ​സും 40 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി 2022ല്‍ ​തി​രൂ​ര്‍ എ​ക്‌​സൈ​സും പി​ടി​കൂ​ടി​. ഈ ​കേ​സു​ക​ളി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ ന​വാ​സ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നെ​ന്നെ് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി ഡാ​ന്‍സാ​ഫ് സം​ഘ​വും കൊ​ണ്ടോ​ട്ടി പൊ​ലീ​സും ചേ​ര്‍ന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ര​ക മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തെ വ​ല​യി​ലാ​ക്കി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ള്‍ റി​മാ​ന്‍ഡി​ലാ​ണ്. കൊ​ണ്ടോ​ട്ടി ഡി.​വൈ.​എ​സ്.​പി സ​ന്തോ​ഷ്, കൊ​ണ്ടോ​ട്ടി ഇ​ന്‍സ്പ​ക്ട​ര്‍ പി.​എം. ഷ​മീ​ര്‍, സ​ബ് ഇ​ന്‍സ്പ​ക്ട​ര്‍ ജി​ഷി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡാ​ന്‍സാ​ഫ് സം​ഘ​വും കൊ​ണ്ടോ​ട്ടി പൊ​ലീ​സ് സം​ഘ​വും ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി തു​ട​ര​ന്വേ​ഷ​ണം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.