21 June 2024, Friday

Related news

June 19, 2024
June 16, 2024
June 15, 2024
June 13, 2024
June 12, 2024
June 11, 2024
June 8, 2024
June 5, 2024
June 5, 2024
June 1, 2024

കാഞ്ഞങ്ങാട് കരിന്തളത്ത് ചന്ദനമുട്ടികളുമായി രണ്ടുപേര്‍ പിടിയില്‍

Janayugom Webdesk
കാഞ്ഞങ്ങാട്
June 13, 2024 6:03 pm

രണ്ടര കിലോ ചന്ദന മുട്ടികളുമായി രണ്ടംഗ സംഘത്തെ ഹോസ്ദുര്‍ഗ് ഫോറസ്റ്റ് പിടികൂടി. മുളിയാര്‍ സ്വദേശിയും കാഞ്ഞങ്ങാട് വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന എ അബൂബക്കര്‍ (59),മടിക്കൈ ഏരിക്കുളം സ്വദേശി എന്‍ ബാലന്‍ (56) എന്നവരെയാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ചെത്തിമിനുക്കിയ ചന്ദന മുട്ടികള്‍ സഞ്ചിയിലാക്കി കരിന്തളം കയനി റോഡില്‍ കൂടി നടന്ന് പോകുന്നതിനിടെയാണ് സംഘം പിടിയിലായത്. ഹോസ്ദുര്‍ഗ് റെഞ്ച് ഓഫീസര്‍ കെ.രാഹുലിന് ലഭിച്ച രഹസ്യവിവരത്തിന്റെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍ ലക്ഷ്മണന്‍ ‚ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.വിശാഖ് ‚ബി കെ. യദുകൃഷ്ണന്‍, എം ഒ അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മൂന്നാം പ്രതി കെ വി അനില്‍ കുമാറിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Eng­lish Summary:Two per­sons arrest­ed with san­dal­wood sticks in Kan­hangad Karinthala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.