23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 12, 2026
January 10, 2026
January 9, 2026

ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു

Janayugom Webdesk
കോഴിക്കോട്
May 31, 2024 6:04 pm

ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടിമരിച്ചു. കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയിലാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ഇരിങ്ങാടന്‍ പള്ളിയിലെ ഹോട്ടലിലെ മാലിന്യടാങ്ക് വൃത്തിയാക്കാനാണ് തൊഴിലാളികളായ കൂട്ടാലിട സ്വദേശി റിനീഷ്, കിനാലൂര്‍ സ്വദേശി അശോകന്‍ എന്നിവര്‍ ഇറങ്ങിയത്.

ഇറങ്ങിയപ്പോള്‍ തന്നെ ഇരുവര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. അവര്‍ എത്തിയാണ് രണ്ടുപേരെയും പുറത്തെത്തിച്ചത്. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തടി താഴ്ചയുള്ള കുഴിയില്‍ രണ്ടടി വെള്ളം ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം കോഴിക്കോട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish Summary:Two per­sons died of suf­fo­ca­tion while clean­ing the waste tank of the hotel
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.