11 January 2026, Sunday

Related news

January 9, 2026
January 9, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026
January 2, 2026

കോഴിക്കോട് 72 കുപ്പി വിദേശമദ്യവുമായി യുവതി ഉൾപ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

Janayugom Webdesk
കോഴിക്കോട്
June 3, 2023 4:30 pm

കോഴിക്കോട് താമരശ്ശേരിയിൽ 72 കുപ്പി വിദേശമദ്യവുമായി യുവതി ഉൾപ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. സംഭവത്തിൽ പുതുപ്പാടി കാക്കവയൽ പനച്ചിക്കൽ സ്വദേശികളായ വയലപ്പിള്ളിൽ തോമസ്, കാരക്കുഴിയിൽ ഷീബ എന്നിവരാണ് താമരശ്ശേരി എക്‌സൈസിന്റെ പിടിയിലായത്.
വിദേശ മദ്യം കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് 72 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കെ എൽ 57 ബി 2599 നമ്പർ കാർ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. 

വാവാട് വെച്ച് കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് സംഘം പിടിയിലായത്. കോഴിക്കോട് ഭാഗത്തെ ബിവറേജ് ഷോപ്പുകളിൽ നിന്ന് വൻ തോതിൽ വിദേശ മദ്യം വാങ്ങി പുതുപ്പാടി, കട്ടിപ്പാറ മേഖലകളിൽ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനീഷ് കുമാർ, ആരിഫ്, കെ പി ഷിംല എന്നിവരടങ്ങിയ സംഘമാണ് വിദേശ മദ്യം പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Eng­lish Summary:Two per­sons, includ­ing a woman, were arrest­ed with 72 bot­tles of for­eign liquor in Kozhikode

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.