Site iconSite icon Janayugom Online

ഹണി ട്രാപ്പ്; സ്ത്രീ ഉൾപ്പെടെ രണ്ട് പേര്‍ പിടിയില്‍

മംഗളൂരുവിൽ സന്യാസിയെ ഹണി ട്രാപ്പില്‍ കുടുക്കി 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീ ഉൾപ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. കുടക് ജില്ലയിലെ സോമവാർപേട്ട സ്വദേശി ഭവ്യ (30), ഹാസൻ ജില്ലയിലെ അറകലഗുഡു സ്വദേശി കുമാർ എന്ന രാജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ചിക്കമംഗളൂരു സ്വദേശിയായ പൂജാരിയെ പ്രത്യേക പൂജ നടത്താൻ മംഗളൂരുവിലെ പടവിനങ്ങാടിയിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. 

സന്യാസിയുമായി അടുത്തിടപഴകിയ യുവതി ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും, പിന്നാലെ ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ സന്യാസി ആത്മഹത്യക്ക് ശ്രമിച്ചു. ഇതിന് പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളിൽ നിന്ന് 37,000 രൂപയുടെ രണ്ട് സ്വർണമോതിരങ്ങളും 31,000 രൂപയും നാല് മൊബൈലുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
Eng­lish summary;Two per­sons, includ­ing a woman, were arrested
you may also like this video;

Exit mobile version