21 January 2026, Wednesday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

തീര്‍ത്ഥാടകയായ സ്ത്രീയെ പീഡിപ്പിച്ച രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു

Janayugom Webdesk
ഡെറാഡൂണ്‍
July 5, 2024 6:44 pm

ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ തീര്‍ത്ഥാടകയായ സ്ത്രീയെ പീഡിപ്പിച്ചെന്നാരോപിച്ച് രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകയാണ് പീഡനത്തിനിരയായത്. അന്വേഷണ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സബ് ഇൻസ്‌പെക്ടർ കുൽദീപ് നേഗിയെയും കേദാർനാഥ് സ്റ്റേഷൻ ഹൗസ് ഓഫിസർ മഞ്ജുൾ റാവത്തിനെയും സസ്പെൻഡ് ചെയ്തത്.

2023 മെയ് മാസത്തിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം കേദാർനാഥ് സന്ദർശിക്കാൻ എത്തിയതായിരുന്നു യുവതി. ഹിമാലയൻ ക്ഷേത്രം സന്ദർശിച്ച ശേഷം അവളുടെ സുഹൃത്തുക്കൾ ഹെലികോപ്റ്ററില്‍ മടങ്ങി. എന്നാൽ, ഹെലികോപ്റ്ററിൽ ഇടമില്ലാത്തതിനാൽ യുവതിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. പിന്നാലെ യുവതി താമസസഹായത്തിനായി സ്റ്റേഷൻ ഓഫിസര്‍ മഞ്ജുള്‍ റാവത്തിന്റെ സഹായം തേടി. മഞ്ജുള്‍ ക്യാമ്പില്‍ തങ്ങാൻ ആവശ്യപ്പെടുകയും രാത്രിയില്‍ മദ്യപിച്ചെത്തിയ കുൽദീപും മഞ്ജുളും യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. 

Eng­lish Sum­ma­ry: Two police­men who molest­ed a pil­grim woman were suspended

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.