10 December 2025, Wednesday

കായല്‍ത്തീരത്ത്‌ ഒന്നര കിലോയോളം ഭാരമുള്ള ഓടിന്റെ രണ്ട്‌ സര്‍പ്പവിഗ്രഹങ്ങള്‍; മോഷണമുതലാണോ എന്ന് അന്വേഷിക്കും

Janayugom Webdesk
പൂച്ചാക്കല്‍
September 25, 2024 5:14 pm

പള്ളിപ്പുറത്ത്‌ കായല്‍ത്തീരത്ത്‌ രണ്ട്‌ സര്‍പ്പവിഗ്രഹങ്ങള്‍ കണ്ടെത്തി. പള്ളിപ്പുറം ആറാം മൈലില്‍ മരവിട്ടി ചുവടുഭാഗത്താണ്‌ നാഗരാജാവിന്റെ രണ്ട്‌ വിഗ്രഹങ്ങള്‍ കണ്ടെത്തിയത്‌. ഒന്നര കിലോയോളം ഭാരമുള്ള ഓടിന്റെ രണ്ട്‌ വിഗ്രഹങ്ങളാണ്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. കായല്‍കടവിലെ കല്‍ക്കെട്ടിലാണ്‌ പ്രദേശവാസിയായ ജയകുമാര്‍ ഇവ കണ്ടത്‌. വിഗ്രഹങ്ങള്‍ അധികം പഴക്കമില്ലാത്തതാണ്‌. വിഗ്രഹം ഓടുകൊണ്ട്‌ നിര്‍മ്മിച്ചതാണ്‌. വിശ്വാസത്തിന്റെ ഭാഗമായി വച്ചതാണോ മോഷ്‌ടിച്ചുകൊണ്ടുവന്ന്‌ ഉപേക്ഷിച്ചതാണോയെന്ന്‌ വ്യക്‌തമല്ല. വിഗ്രഹങ്ങള്‍ പൊതിഞ്ഞ്‌ വന്നതെന്ന്‌ കരുതുന്ന പട്ട്‌ കായലില്‍ ഒഴുകിനടക്കുന്നത്‌ കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. ചേര്‍ത്തല പോലീസെത്തി വിഗ്രഹങ്ങള്‍കൊണ്ട്‌ പോകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.