ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും രണ്ട്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മുതിര്‍ന്ന സൈനിക ഉദ്യാേഗസ്ഥന്‍ പറഞ്ഞു.
കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.സുരക്ഷാസേവന കിഷ്ത്വാറിലെ ഛത്രൂവില്‍ ഓപ്പറേഷന്‍ ആരംഭിച്ചതോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്.ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് വൈറ്റ് നൈറ്റ് കോര്‍പ്പ്സ് എക്സിലൂടെ പറഞ്ഞു.
സെപ്തംബർ 18 ന് തെക്കൻ കശ്മീരിലെ അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ, കുൽഗാം ജില്ലകളിലെ 16 സീറ്റുകൾക്കൊപ്പം ചിനാബ് താഴ്‌വര മേഖലയിലെ ദോഡ, കിഷ്ത്വാർ, റംബാൻ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഏറ്റുമുട്ടലുകൾ നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.