23 January 2026, Friday

Related news

January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 10, 2026
January 5, 2026
December 30, 2025
December 25, 2025
December 23, 2025
December 21, 2025

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥികളായ യുവാവും യുവതിയും മരിച്ചു

web desk
കൊല്ലം
February 28, 2023 11:46 am

കൊല്ലം ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെ എംസി റോഡില്‍ കുരിയോട് നെട്ടേത്തറയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിറകില്‍ ബസ് ഇടിച്ചുകയറുകയായിരുന്നു. ചടയമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടം ഉണ്ടാക്കിയത്.

പുനലൂർ ഐക്കരക്കോണം സ്വദേശിയായ അഭിജിത്ത് പത്തനംത്തിട്ട മുസ്ല്യാര്‍ കോളജിലെ ബിബിഎ വിദ്യാര്‍ത്ഥിയാണ്. ശിഖ കിളിമാനൂരിലെ എൻജിനീയറിങ് കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയും. ഓവർട്ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ അഘാതത്തിൽ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. അഭിജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പെൺകുട്ടിയുടെ തലയിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ശിഖയുടെ മൃതദേഹം റോഡില്‍ നിന്ന് മാറ്റിയത്. ചടയമംഗലം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Sam­mury: two col­lege stu­dents dies in ksrtc bus hit on a bike acci­dent in kol­lam chadayamangalam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.