31 December 2025, Wednesday

Related news

December 31, 2025
November 26, 2025
October 24, 2025
October 15, 2025
September 23, 2025
September 22, 2025
September 8, 2025
September 8, 2025
September 2, 2025
May 22, 2025

കറിയിൽ തക്കാളിയുടെ എണ്ണം കൂടി, വഴക്ക്; ഭാര്യ ഭർത്താവിനോട് പിണങ്ങി വീടു വിട്ടു

Janayugom Webdesk
ഭോപ്പാൽ
July 13, 2023 4:35 pm

തക്കാളിവില കുടുംബജീവിതം തകര്‍ക്കുമെന്ന് കേട്ടിട്ടുണ്ടോ? എന്നാലിപ്പോഴിതാ മധ്യപ്രദേശിൽ നിന്നാണ് അത്തരമൊരു വാർത്ത പുറത്തുവന്നിരിക്കുന്നത്. കറിയിൽ തക്കാളിയുടെ എണ്ണം കൂടിപ്പോയതിന് ഭാര്യ ഭർത്താവിനോട് പിണങ്ങി വീടുവിട്ട് പോയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മധ്യപ്രദേശിലെ സഹോദാൽ ജില്ലയിലാണ് സംഭവം. സഞ്ജീവ് ബർമന് ടിഫിൻ സർവ്വീസ് ആണ് ജോലി. പാചകം ചെയ്ത കറിയിൽ രണ്ട് തക്കാളി ഉപയോ​ഗിച്ചതാണ് സഞ്ജീവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നത്. ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളിയെടുത്ത് പാചകം ചെയ്തത് വഴക്കിലെത്തുകയായിരുന്നു. വില കൂടിയ തക്കാളി, ഭർത്താവ് തന്നോട് ചോദിക്കാതെ ഉപയോ​ഗിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്. ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാ​ഗ്വാദം ഉണ്ടാകുകയും വഴക്കായി മാറുകയുമായിരുന്നു. പിന്നാലെ, മകളെയും കൂട്ടി ഭാര്യ വീട് വിട്ട് പോയതായും സഞ്ജീവ് പറയുന്നു. അവരെ കണ്ടുപിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി സ​ഹായം തേടിയിരിക്കുകയാണ് യുവാവ്.

സഞ്ജീവ് പരാതി നൽകിയതായി പൊലീസ് സ്ഥിരീകരിച്ചു. മൂന്നു ദിവസമായി ഭാര്യയോട് സംസാരിച്ചിട്ടില്ലെന്നും അവരെവിടെയാണെന്ന് അറിയില്ലെന്നും സഞ്ജീവ് പറഞ്ഞതായി പൊലീസ് അറിയിച്ചു. എത്രയും വേ​ഗം ഭാര്യയെയും മകളെയും കണ്ടെത്തി തിരികെ കൊണ്ടുവരാമെന്ന് ഉറപ്പ് നൽകിയാണ് പൊലീസുകാർ സഞ്ജീവിനെ സമാധാനിപ്പിച്ചത്.

eng­lish summary;Two toma­toes proved cost­ly for Mad­hya Pradesh man. Furi­ous wife left home

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.