
പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാറിന്റെ ഭാര്യയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡ്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം തുടങ്ങി. ബലുര്‍ഘട്ട് എംപി കൂടിയായ സുകാന്ത മജുംദാറിന്റെ പങ്കാളിയായ കോയല്‍ ചൗധരിയുടെ പേരിലാണ് വ്യത്യസ്ത സ്ഥലങ്ങളിലെ വോട്ടര്‍ പട്ടികയിലുള്ളത്. അതേസമയം ഒരു വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാൻ ഭാര്യ ഇതിനകം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് നീക്കം ചെയ്തിട്ടില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും മജുംദാര്‍ പറഞ്ഞു.
മജുംദാറിന്റെ പങ്കാളിയുടെ പേര് രണ്ടിടങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒന്ന് ജല്‍പെെഗുരിയിലെ അവരുടെ വീട്ടിലും മറ്റൊന്ന് മജുംദാറിന്റെ മണ്ഡലമായ ബലുര്‍ഘട്ടിലുമാണ്. ജല്‍പെെഗുരിയിലെ പട്ടികയില്‍ സുകാന്തിന്റെ പങ്കാളിയുടെ പേര് കോയല്‍ ചൗധരി എന്നാണ്. എന്നാല്‍ ബലുര്‍ഘട്ടിലെ പട്ടികയിലാകട്ടെ കോയല്‍ മജുംദാര്‍ എന്നാണ്. വ്യാജ വോട്ടര്‍മാരും ഇരട്ട വോട്ടര്‍മാരും ഉള്‍പ്പെട്ടതിനാല്‍ വോട്ടര്‍ പട്ടികയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.