15 January 2026, Thursday

Related news

January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 10, 2026
January 7, 2026
January 5, 2026
December 26, 2025
December 24, 2025
December 24, 2025

ബിഹാറില്‍ രണ്ട് ഭാര്യമാര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നു

web desk
പട്ന
July 11, 2023 10:56 pm

ബിഹാറില്‍ 45 കാരനെ ഭാര്യയും മുൻ ഭാര്യയും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ഛപ്രയിലാണ് സംഭവം ഉണ്ടായത്. മൂവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭേല്‍ഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെഡ്വാലിയ റായ്‌പൂര സ്വദേശിയായ അലംഗീര്‍ അൻസാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തുവര്‍ഷം മുമ്പാണ് അലംഗീര്‍ ആദ്യ ഭാര്യ സല്‍മയെ വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായതോടെ സല്‍മ മാറി താമസിക്കാൻ തുടങ്ങി.

ആറുമാസം മുമ്പ് ബംഗാള്‍ സ്വദേശിയായ ആമിനയെ അലംഗീര്‍ വിവാഹം ചെയ്തു. ആദ്യ ഭാര്യ സല്‍മ ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ എത്തിയിരുന്നതായി അലംഗീറിന്റെ ബന്ധുക്കള്‍ പറഞ്ഞു. സല്‍മയും രണ്ടാം ഭാര്യയും ഡല്‍ഹിയില്‍ വച്ച്‌ കണ്ടുമുട്ടിയെന്നും ബന്ധുക്കള്‍ പറഞ്ഞു. ബക്രീദ് ആഘോഷിക്കാൻ ആലംഗീര്‍ നാട്ടിലെത്തിയതറിഞ്ഞ് സല്‍മ ജൂലൈ ഒമ്പതിന് ബിഹാറിലെത്തി. ഇതോടെ അലംഗീറും ആമിനയും സല്‍മയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമാതോടെ ഭാര്യമാര്‍ ചേര്‍ന്ന് യുവാവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട അൻസാരിയുടെ സഹോദരി നല്‍കിയ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Eng­lish Sam­mury: Two wives stabbed hus­band to death in Bihar

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.