13 December 2025, Saturday

Related news

October 10, 2025
October 7, 2025
July 18, 2025
March 21, 2025
March 16, 2025
July 14, 2024
June 18, 2024
May 30, 2024
April 30, 2024
February 13, 2024

പുനലൂരില്‍ മിന്നലേറ്റ് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

Janayugom Webdesk
പുനലൂർ
June 18, 2024 8:56 pm

മണിയാർ ഇടക്കുന്നിൽ പുരയിടത്തിലെ കാട് വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ട് സ്ത്രീകൾക്ക് മിന്നലേറ്റ് ദാരുണാന്ത്യം. ഇടക്കുന്ന് സ്വദേശിനികളായ ഗോകുലത്തിൽ സരോജം(55), മഞ്ജു ഭവനിൽ രജനി(59) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. 

നഗരസഭ പരിധിയിൽ തൊഴിലുറപ്പ് ജോലികൾ അവസാനിച്ചതിനാൽ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കാട് വൃത്തിയാക്കുകയായിരുന്ന ഇവര്‍ മഴ പെയ്തതിനെ തുടർന്ന് സമീപത്ത് നിന്നിരുന്ന ആഞ്ഞിലി മരത്തിന് താഴെ നിൽക്കവെ അപ്രതീക്ഷിതമായെത്തിയ മിന്നൽ മരത്തിൽ ചായുകയും ചുവട്ടിൽ നിന്ന ഇരുവരും പ്രഹരമേറ്റു വീഴുകയുമായിരുന്നു. ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

Eng­lish Summary:Two women die in Punalur after being struck by lightning
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.