
കര്‍ണാടകയില്‍ ബോയിലര്‍ പൊട്ടിതെറിച്ച് രണ്ട് തൊഴിലാളികൾ ദാരുണാന്ത്യം. ബെലഗാവി ജില്ലയിലെ പഞ്ചസാര ഫാക്ടറിയിലാണ് അപകടമുണ്ടായത്.എട്ട് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണെന്ന് ബെലഗാവി റൂറൽ ജില്ല സൂപ്രണ്ട് വ്യക്തമാക്കി. പൊട്ടിത്തെറിയുടെ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ബോയിലറിന്‍റെ വാൽവ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് നിലവിലെ നിഗമനം. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എന്തെങ്കിലും സാങ്കേതിക പിഴവോ അശ്രദ്ധയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഫാക്ടറി പ്രവർത്തനങ്ങൾ താല്‍കാലികാമി നിർത്തിവച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.