4 March 2026, Wednesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

ഉത്തര്‍പ്രദേശിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ ഡിപ്പിച്ച് കൊ ലപ്പെടുത്തി; പ്രതി പിടിയിൽ

Janayugom Webdesk
ലഖ്നൗ
August 18, 2024 5:50 pm

ഉത്തര്‍പ്രദേശിലെ മീററ്റില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്ന 20കാരനെ പിടികൂടി. കൊല്‍ക്കത്ത കൊലപാതകത്തില്‍ പ്രതിഷേധം തുടരുമ്പോഴാണ് ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 20കാരനായ മുഹമ്മദ് മോയ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴുക്കുചാലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ കാല്‍മുട്ടിന് താഴെ പൊലീസ് വെടി വെച്ചിരുന്നു.

കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ബസിനുളളിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ശിശുക്ഷേമ സമിതിയാണ് പെണ്‍കുട്ടിയെ ബസ് ടെര്‍മിനലില്‍ അവശനിലയില്‍ കണ്ടെത്തിയത്. അനാഥയായ പഞ്ചാബി സ്വദേശിനിയായ പെണ്‍കുട്ടി മൊറാദാബാദില്‍ നിന്നും ഉത്തര്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ പോകുംവഴിയായിരുന്നു ക്രൂരത. ഒറ്റയ്ക്ക് കണ്ട പെണ്‍കുട്ടിയെ ഡെറാഡൂണിലെ ബസ് ടെര്‍മിനലില്‍വച്ച് ഡ്രൈവറും ജീവനക്കാരും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ അടക്കം നാല് പേര്‍ അറസ്റ്റിലായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.