22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 18, 2025
March 17, 2025
March 15, 2025
March 14, 2025
March 12, 2025
March 10, 2025
March 8, 2025
February 21, 2025
February 15, 2025

മണിപ്പൂരിൽ രണ്ട് യുവതികളെ ബലാത്സംഘം ചെയ്ത് കൊന്നു; സംഭവം നടന്നത് യുവതികളെ നഗ്നരാക്കി നടത്തിച്ച അതേ ദിവസം

Janayugom Webdesk
ഇംഫാല്‍
July 22, 2023 8:39 am

മണിപ്പൂരിൽ രണ്ട് കുക്കി യുവതികളെ ക്രൂരമായി ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ട് കുക്കി യുവതികളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത അതേ ദിവസമാണ് രണ്ട് യുവതികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.ഇംഫാലിലെ ഒരു കാർ വാഷ് സെന്ററിലെ ജോലിക്കാരായിരുന്നു യുവതികൾ. അക്രമം നടക്കുന്ന സമയത്ത് കടയിലെത്തിയ ആൾക്കൂട്ടം ഇരുവരെയും വലിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ക്രൂരമായി ബലാത്സംഘം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇരുവരെയും ക്രൂരമായി പീഡിപ്പിക്കാൻ നിർദ്ദേശം നൽകിയത് സ്ത്രീകളുടെ സംഘമാണെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിലെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 11 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ബാക്കിയുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

eng­lish summary;Two young women gang-raped to death in Manipur; The inci­dent took place on the same day as the girls were stripped naked

you may also like this video;

YouTube video player

Kerala State AIDS Control Society

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.