21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024
December 5, 2024
December 4, 2024

ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Janayugom Webdesk
ചേർത്തല
August 31, 2024 8:03 pm

ഏഴ് കിലോ കഞ്ചാവുമായി ചന്തിരൂർ സ്വദേശികളായ രണ്ട് യുവാക്കളെ അർത്തുങ്കൽ പൊലീസ് പിടികൂടി. അർത്തുങ്കൽ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപത്ത് നിന്നാണ്കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. അരൂർ സ്വദേശി വിനോദ് (28), ചന്തിരൂർ സ്വദേശി സഞ്ചു (27), എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അർത്തുങ്കൽ പൊലിസും പിടികുടിയത്. റോഡ് മാർഗ്ഗം വൻ തോതിൽ കഞ്ചാവ് കടത്തുന്നുവെന്ന വിവരത്തെ തുടർന്നാണ്പരിശോധന നടത്തിയത്. 

സിഐ, പി ജി മധു, എസ് ഐ സജീവ്, ജി എസ് ഐ ബിജു. എ എസ് ഐ ബെന്നി , എസ് സി പി ഓ മാരായ ബൈജു, സേവ്യർ,സിപിഒ മനു എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവുമായി പ്രതികളെ പിടികുടിയത്. ഇവർ ഒഡിഷയിൽ നേരിട്ട് പോയി കഞ്ചാവ് വാങ്ങി ചേർത്തല, ആലപ്പുഴ, അർത്തുങ്കൽ എന്നി ഭാഗങ്ങളിൽ ആണ് കച്ചവടം നടത്തിയിരുന്നത്. ഇവർ ഒന്നോ രണ്ടോ മാസം കുടുമ്പോൾ ഒഡിഷയിൽ പോയി കഞ്ചാവ് വാങ്ങി വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് സി ഐ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.