24 December 2024, Tuesday
KSFE Galaxy Chits Banner 2

രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു

web desk
August 20, 2023 8:17 pm

കാസര്‍കോട് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങി മരിച്ചു. നീലേശ്വരം തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. രാജേഷ് മുങ്ങിതാഴുന്നത് കണ്ട് കടലില്‍ ഇറങ്ങിയപ്പോഴാണ് സനീഷും അപകടത്തില്‍പ്പെട്ടത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കരക്കെത്തിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.


വടക്കഞ്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുതുക്കോട് പാട്ടോല ലക്ഷംവീട്ടിൽ ഹക്കീം – ഷമീറ ദമ്പതികളുടെ മകൻ റൈഹാൻ (15) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് അപ്പക്കാട് കാരാട്ട് കുളത്തിലായിരുന്നു അപകടം. പുതുക്കോട് സർവജന സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Eng­lish Sam­mury:  Two youths drowned in the sea in kasaragod neeleswaram

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.