13 December 2025, Saturday

കാപ്പ നിയമപ്രകാരം രണ്ട് യുവാക്കളെ നാടുകടത്തി

Janayugom Webdesk
ആലപ്പുഴ
January 4, 2025 7:22 pm

സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സ‍ൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനേഴാം വാർഡിൽ ചെത്തിയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ അലൻ ആന്റണി(22), കുന്നേൽ വീട്ടിൽഅനൂപ് (25) എന്നിവരെ നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നതിനെ തുടർന്ന് ജില്ലാപോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ അധികാര പരിധി വരുന്ന പ്രദേശങ്ങളിൽ ആറ് മാസ കാലയളവിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് കൊണ്ട് എറണാകുളം റേയ്ഞ്ച് ഡെപ്യുട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കാപ്പാ നിയമം വകുപ്പ് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു. ഈ കാലയളവിൽ ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ ഇവർക്കെതിരെ കാപ്പാനിയമപ്രകാരം കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് ഉത്തരവ്.

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.