16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 15, 2026

അണ്ടര്‍ 19 ഏഷ്യാ കപ്പ്: ഇന്ത്യയെ ആയുഷ് മാത്രെ നയിക്കും

Janayugom Webdesk
മുംബൈ
November 28, 2025 10:05 pm

അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റര്‍ ആയുഷ് മാത്രെയാണ് ടീമിന്റെ ക്യാപ്റ്റന്‍.
വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര എന്നിവരും ടീമിലുണ്ട്. ഡിസംബർ 14ന് ദുബായിലെ ഐസിസി അക്കാദമിയിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഡിസംബര്‍ 12 മുതല്‍ 21 വരെ യുഎഇയിലാണ് മത്സരങ്ങള്‍ നടക്കുക. 12ന് യോഗ്യതാ റൗണ്ടില്‍ ജയിച്ചെത്തുന്ന ടീമുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. നിലവില്‍ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ അണ്ടർ 19 താരങ്ങള്‍ ത്രിരാഷ്ട്ര പരമ്പര കളിക്കുകയാണ്. നാളെ നടക്കുന്ന ഫൈനലിൽ ഇന്ത്യ അണ്ടർ 19 എ അഫ്ഗാനിസ്ഥാൻ അണ്ടർ 19നെ നേരിടും. 2026ലെ അണ്ടർ 19 ഏകദിന ലോകകപ്പിന് മുന്നോടിയായി ഏഷ്യാ കപ്പ് ടീമിന് ഒരു തയ്യാറെടുപ്പ് കൂടിയായിരിക്കും. 

ടീം: ആയുഷ് മാത്രേ, വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിങ്, യുവരാജ് ഗോഹിൽ, കനിഷ്ക് ചൗഹാൻ, ഖിലാൻ എ പട്ടേൽ, നമൻ പുഷ്പക്, ഡി ദീപേഷ്, ഹെനിൽ മോഹൻ കുമാർ, കിഷൻ കുമാർ എ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.