30 December 2025, Tuesday

Related news

December 30, 2025
December 30, 2025
December 26, 2025
December 20, 2025
December 20, 2025
December 18, 2025
December 12, 2025
December 4, 2025
December 3, 2025
December 1, 2025

യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറി യു കലാനാഥന്‍ അന്തരിച്ചു

Janayugom Webdesk
കോഴിക്കോട്
March 7, 2024 10:16 am

യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറി യു.കലാനാഥന്‍(84) അന്തരിച്ചു. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കല്‍ കോളജിന് ദാനം ചെയ്യാന്‍ എഴുതിവെച്ചതിനാല്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിന് ദാനം ചെയ്യും. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

1940ല്‍ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജില്‍ ഉള്ളിശ്ശേരി തെയ്യന്‍ വൈദ്യരുടെയും യു കോച്ചി അമ്മയുടെയും മകനായി ജനിച്ചു. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്‌കൂള്‍, ഫറോക്ക് ഗവണ്‍മെന്റ് ഗണപത് ഹൈസ്‌കൂള്‍, ഫാറൂഖ് കോളേജ്, ഫാറൂഖ് ബിഎഡ് ട്രെയിനിംഗ് കോളജ് എന്നിവടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം നേടി.

കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തകനായാണ് തുടക്കം. ഗണപത് ഹൈസ്‌കൂള്‍ ലീഡറായിരുന്നു. 1960 മുതല്‍ സിപിഐ, സിപിഎം പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പാര്‍ട്ടി ക്ലാസ്സുകള്‍ നയിച്ചു. 1965 ല്‍ മുതല്‍ ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്‌കൂളിലെ ശാസ്ത്രാദ്ധ്യാപകനായി.

1968ല്‍ സിപിഐഎമ്മില്‍ അംഗത്വമെടുത്തു. 1970 മുതല്‍ 1984 വരെ സിപിഐഎം വള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷനലിസ്റ്റ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി എന്നി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Eng­lish Summary:U Kalanathan, for­mer gen­er­al sec­re­tary ratio­nal­ist move­ment passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.