10 March 2026, Tuesday

Related news

March 10, 2026
March 10, 2026
March 9, 2026
March 9, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026

ഇറാനും, ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ നരേന്ദ്രമോഡിക്ക് സാധിക്കുമെന്ന് യുഎഇ അംബാസഡര്‍ ഹുസൈന്‍ ഹസന്‍ മിര്‍സ

Janayugom Webdesk
ന്യൂഡല്‍ഹി
March 10, 2026 11:22 am

ഇറാനും, ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സാധിക്കുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഹുസൈന്‍ ഹസന്‍ മിര്‍സ. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുമായി നരേന്ദ്രമോഡി നടത്തുന്ന ഒരു ഫോണ്‍ സംഭാഷണം കൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമന്നും ഗള്‍ഫ് നേതാക്കള്‍ക്കിടയിലും പൊതുസമൂഹത്തിലും മോഡിക്കുള്ള വലിയ സ്വാധീനവും വിശ്വാസ്യതയുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇറാൻ,ഇസ്രയേൽ എന്നീ രണ്ട് രാജ്യ ങ്ങളുമായും മോദിക്കുള്ള അടുത്ത ബന്ധം ഈ സമാധാന ശ്രമങ്ങൾക്ക് കരുത്തേകുമെന്നാണ് യുഎഇ സ്ഥാനപതിയുടെ വിലയിരുത്തൽ.ഈ സംഘർഷത്തിൽ ഏതെങ്കിലും ഒരു പക്ഷം ചേരാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും യുഎഇയുടെ മണ്ണ് മറ്റൊരു രാജ്യത്തെ ആക്രമിക്കാനുള്ള താവളമായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും മിർസ വ്യക്തമാക്കി.

അതേസമയം,ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്താബ ഖമനേയി ചുമതലയേറ്റെങ്കിലും മേഖലയിൽ ആക്രമണങ്ങൾ തുടരുകയാണ്.കഴിഞ്ഞ ദിവസം മധ്യ ഇറാനിലും ബെയ്റൂത്തിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ സമർപ്പിച്ച കണക്കുകൾ പ്രകാരം 1,332 പൗരന്മാർ ഇതിനോടകം കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.