
ആഗോളതലത്തില്‍ താമിസിക്കാന്‍ ഏററവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ മുന്നു സ്ഥാനങ്ങലില്‍ ഇടംപിടിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ചരിത്ര നേട്ടം കുുറിച്ചു.ഹെന്‍ലി ആന്റ് പാര്‍ട്നേഴ്സ് പുറത്തിറക്കിയ 2026ലെ ആഗോള താമസ പദ്ധതി സൂചിക പ്രകാരമാണ് രാജ്യം മുന്നേറ്റം കൈവരിച്ചത്. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്ന രാജ്യം ഇത്തവണ സ്വിറ്റ്സർലാൻഡ്, ഇറ്റലി എന്നീ രാജ്യങ്ങളോടൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടു.
സൂചിക ആരംഭിച്ചതിന് ശേഷം ആദ്യമായാണ് രാജ്യം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിക്കുന്നത്.ഈ നേട്ടംകൈവരിക്കുന്ന ആദ്യ അറബ്- ഗൾഫ് രാജ്യവുമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്.ലോകമെമ്പാടുമുള്ള നൂറിലധികംതാമസ പദ്ധതികളിൽ നിന്ന് തെരഞ്ഞെടുത്ത 40 മികച്ച പദ്ധതികളെ താരതമ്യം ചെയ്താണ് റാങ്കിങ് തയ്യാറാക്കിയത്.
കുടിയേറ്റ വിദഗ്ധർ, സാമ്പത്തിക ശാസ്ത്രജ്ഞർ, അക്കാദമിക് രംഗത്തെ വിദഗ്ധർ എന്നിവർ ജീവിതനിലവാരം, നികുതി കാര്യക്ഷമത, നിക്ഷേപ ആവശ്യകതകൾ, സുരക്ഷ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ നടത്തിയത്. സൗദി അറേബ്യ ഒമ്പതാം സ്ഥാനത്തും ഇടം നേടി. 73 പോയിന്റോടെ ഗ്രീസ് ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.