
സ്വകാര്യ മേഖലയിലെ ജോലിസമയം,വേതനം,അവധി, അവകാശങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച നിയമങ്ങള്‍ വിശദീകരിച്ച് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി യുഎഇ മാനവവിഭവശേഷി,സ്വദേശിവല്‍ക്കരണ മന്ത്രാലയം,ഉല്‍പ്പാദനക്ഷമതയും തൊഴിലാളികളുടെ അവകാശങ്ങളും തമ്മിലുള്ള സമത്വം നിലനിര്‍ത്തുന്ന തീരിയിലാണ് നിയമനിര്‍മ്മാണമെന്ന് മന്ത്രാലയം വ്യക്തമാക്കി. പരമാവധി ജോലിസമയം ദിവസം എട്ടു മണിക്കൂർ ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആഴ്ചയിൽ 48 മണിക്കൂറിൽ കൂടാനും പാടില്ല. പ്രത്യേക മേഖലയിലെ ചില ജോലികൾക്ക് മാത്രമേ നിയമപരമായ പരിധിക്കുള്ളിൽ അധികസമയം അനുവദിക്കാവൂ എന്നും നിർദേശത്തിലുണ്ട്. അധികസമയം ദിവസേന രണ്ടുമണിക്കൂറിൽ കൂടുതലാകരുത്. മൂന്നാഴ്ചക്കുള്ളിൽ ആകെ ജോലിസമയം 144 മണിക്കൂറിൽ കൂടുതലാകാൻ പാടില്ല. അധികസമയം ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അടിസ്ഥാന വേതനത്തിന്റെ 25 ശതമാനമെങ്കിലും അധികം ദിവസ ജോലിക്ക് നൽകണം.
രാത്രി 10 മുതൽ പുലർച്ചെ നാലുവരെയുള്ള ജോലിക്ക് 50 ശതമാനം അധികം വേതനമായി നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ വേതന സംരക്ഷണ സംവിധാനം സംബന്ധിച്ച എല്ലാ ചെലവുകളും തൊഴിലുടമയുടെ മാത്രം ഉത്തരവാദിത്വമാണ്. തൊഴിലാളികളിൽനിന്നും ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും തുക ഈടാക്കാൻ പാടില്ലെന്നും മന്ത്രാലയം ആവർത്തിച്ചു. ഫെഡറൽ തൊഴിൽനിയമപ്രകാരം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ലഭ്യമായ വിവിധ തരത്തിലുള്ള അവധിയവകാശങ്ങളും മാർഗനിർദേശത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.