20 February 2026, Friday

Related news

February 20, 2026
February 15, 2026
February 11, 2026
February 1, 2026
February 1, 2026
January 28, 2026
January 22, 2026
January 22, 2026
January 22, 2026
January 20, 2026

ഗാസയ്ക്ക് സഹായവുമായി യുഎഇ

Janayugom Webdesk
ദൂബായ്
February 20, 2026 10:13 am

റംസാന്‍ മാസത്തോടനുബന്ധിച്ച് ഗാസയിലേക്ക് അത്യാവശ്യ സഹായസാമഗ്രികള്‍ എത്തിക്കാനായി പ്രത്യേക എയര്‍ ബ്രിഡ്ജ് ആരംഭിച്ച് യുഎഇ. അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റഷീദ് അല്‍നുഐമിയുടെ നിര്‍ദേശാനുസരണമാണ് നടപടി.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മനുഷ്യസ്‌നേഹ പദ്ധതി ഓപ്പറേഷൻ ചിവൽറസ് നൈറ്റ്–3ന്റെ ഭാഗമായാണ് സഹായവിതരണം.

സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് ഭക്ഷ്യകിറ്റുകൾ, ഔഷധങ്ങൾ, അത്യാവശ്യ സാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന സഹായങ്ങളാണ് വിമാന മാർഗം ഗാസയിലെത്തിക്കുക. എമിറേറ്റിലെ വിവിധ സ്ഥാപനങ്ങൾ സംയുക്തമായി പ്രവർത്തിച്ച് സഹായവസ്തുക്കളുടെ ശേഖരണം, പാക്കിങ്‌, ഗതാഗത ക്രമീകരണം, സ്ഥലത്തെ വിതരണ സംവിധാനം എന്നിവ ഏകോപിപ്പിക്കും. റംസാൻ മാസത്തിന്റെ കരുണയും ഐക്യവും പ്രതിഫലിപ്പിക്കുന്ന നീക്കം യുഎഇയുടെ ദീർഘകാല മനുഷ്യസ്നേഹ സമീപനത്തിന്റെ ഭാഗമാണെന്ന് ഷെയ്ഖ് ഹുമൈദ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.