
നേപ്പാളിലെ ചിത്വനിൽ നടന്ന നാലാമത് ഇന്റർനാഷണൽ റോളർ നെറ്റെഡ് ബോൾ മത്സരത്തിൽ യു എ ഇ രണ്ടാം സ്ഥാനം നേടി. ആൺകുട്ടികളുടെ സബ്‌ജൂനിയർ,മിനി വിഭാഗത്തിലും പെൺകുട്ടികളുടെ ജൂനിയർ, മിനി വിഭാഗത്തിലുമാണ് പങ്കെടുത്തത്, മത്സരിച്ച മൂന്നു വിഭാഗത്തിലും യു എ ഇ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മികച്ച കളിക്കാരായി യു എ ഇ ടീം അംഗങ്ങളായ മിനി വിഭാഗത്തിൽ ഗോൾഡൻ ഗോൾ നേടിയ അദ്വൈഡ് നിഖിലും ജൂനിയർ വിഭാഗത്തിൽ സിൽവർ ഗോൾ നേടിയ ഗൗരി അനിൽകുമാറും മികച്ചകളിക്കാരായി ക്യാഷ് അവാർഡുകൾ കരസ്ഥമാക്കി.
ആഭ്യന്തര കലാപം നടക്കുന്ന നേപ്പാളിലെ കാത്മണ്ഡു വിമാനത്താവളത്തിൽ നിന്നും എയർപോർട്ട് അടയ്ക്കുന്നതിന് മണിക്കൂറുകൾ മുൻപേ പറന്നുയർന്നതും ഇന്ത്യക്കാരായവർ നേപ്പാളിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുവാൻ ഇന്ത്യൻ കോൺസുലേറ്റ് നൽകുന്ന NOC ക്കായി ഒന്നര ദിവസം എംബസ്സിയിൽ ചെലവാക്കേണ്ടി വന്നതും ഏറെ പ്രയാസം ഉണ്ടാക്കിയെങ്കിലും അധഃഭുതകരമായി തിരിച്ചെത്തിയ യു എ ഇ ടീം അംഗങ്ങൾക്ക് രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഷാർജ ഐര്പോട്ടിൽ നൽകിയത് 28 അംഗ ടീമിനെ പരിശീലിപ്പിച്ചത് എ എസ് ജി സ്പോർട്സിലെ മുഖ്യ പരിശീലകരായ മനോജിന്റെ നേതൃത്വത്തിൽ രാഹുൽ,അർജുൻ,അനിത,അഖില എന്നിവരാണ്. ടീം മാനേജർ മാരായി ടീമിനൊപ്പം ഉണ്ടായിരുന്ന അനിൽകുമാർ,സൗമ്യ സത്യൻ,എബ്രഹാം ടീം ഫോട്ടോഗ്രാഫർ ഹരീഷ് എന്നിവരാണ് കുട്ടികളുടെ സുരക്ഷക്ക് വേണ്ട ക്രമീകരങ്ങൾ നടത്തി കളിക്കാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.