
ഗാസയില്‍ ആവശ്യമായ കൂടുതല്‍ സഹായങ്ങള്‍ എത്തിച്ച് യുഎഇ. കഠിന തണുപ്പില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ശീതകാല വസ്ത്രങ്ങളും താമസ സൗകര്യങ്ങളും എത്തിച്ചിരിക്കുകയാണ്. ഗാലന്റ് നൈറ്റ് 3 ഓപ്പറേഷന്റെ ഭാഗമായുള്ള 257-ാമത് വാഹന സംഘമാണ് ഗാസ മുനമ്പിലെത്തിയത്. 15 ട്രക്കുകളിലായി 300 ടൺ സഹായ സാമഗ്രികളാണ് എത്തിച്ചത്. വീടുകൾ നഷ്ടപ്പെട്ടവർക്കും പലായനം ചെയ്യപ്പെട്ടവർക്കും സുരക്ഷിതമായ താമസസ്ഥലം ഒരുക്കുന്നതിനായി 182 ടൺ ഷെൽറ്റർ ടെന്റുകളും എത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.