
യുവകലാസാഹിതി യുഎഇ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ രണ്ടാമത് സീസൺ വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. 4 വയസ് മുതൽ 18 വയസ് വരെയുള്ള യുഎഇയിൽ പഠിക്കുന്ന കുട്ടികളെ അഞ്ചു മേഖലകളായി തിരിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. 1500 ഓളം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായ ഒന്നാം സീസണിനേക്കാളും കൂടുതൽ മത്സരാർത്ഥികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. സ്വാഗത സംഘം രൂപീകരണ യോഗം ലോക കേരള സഭാംഗം പ്രശാന്ത് ആലപ്പുഴ ഉത്ഘാടനം ചെയ്തു.
യുവകലാസാഹിതി സഹ രക്ഷാധികാരി പ്രദീഷ് ചിതറ സംസാരിച്ചു. ബിജു ശങ്കർ സ്വാഗതം ആശംസിച്ച യോഗത്തിൽ സുഭാഷ് ദാസ് അധ്യക്ഷത വഹിച്ചു. സുനിൽ ബാഹുലേയൻ നന്ദി പറഞ്ഞു. ഭാരവാഹികളായി വിൽസൺ തോമസ്, പ്രദീഷ് ചിതറ (രക്ഷാധികാരികൾ), അജി കണ്ണൂർ (ചെയർമാൻ), സുബീർ എരോൾ (ജനറൽ കൺവീനർ), നൗഷാദ് അറക്കൽ (വൈസ് ചെയർമാൻ), മനു കൈനകരി (ജോ:ജനറൽ കൺവീനർ) എന്നിവരെയും 22 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരെഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.