2 January 2026, Friday

Related news

January 2, 2026
December 30, 2025
December 23, 2025
December 22, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 12, 2025

ഉടൻ അടി മാംഗല്യം സൈന പ്ലേ ഒടിടിയില്‍ വരുന്നു

Janayugom Webdesk
March 16, 2024 3:50 pm

ഉടൻ അടി മാംഗല്യം എന്ന ഒരു പുതിയ മലയാള ചിത്രം സൈന പ്ലേ ഒടിടിയിലൂടെ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ചങ്ങനാശ്ശേരി, കുട്ടനാട് ഭാഗത്ത് മാത്രം ചിത്രീകരണം പൂർത്തിയാക്കിയ ഈ മലയാള സിനിമ 25 വയസ്സിൽ താഴെ പ്രായമുള്ള ഒരുപറ്റം ചെറുപ്പക്കാർ ചേർന്നാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ശ്രീദേവി ഉണ്ണികൃഷ്ണൻ, അനിലമ്മ, മധു പുന്നപ്ര, സുരേഷ് ചിത്രശാല എന്നിവരാണ് സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കോടികളുടെ മുതൽമുടക്കിൽ പുറത്തിറങ്ങുന്ന വലിയ സിനിമകൾക്കിടയിൽ ശ്രെദ്ധ നേടുകയാണ് ചെറിയ ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ഉടൻ അടി മാംഗല്യം എന്ന കുഞ്ഞു സിനിമ. 

ചിത്രത്തിന്റെ തിരക്കഥയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിഷ്ണു രതികുമാർ ആണ് കലാമേള സിനിമാസിന്റെ ബാനറിൽ സുഭാഷ് ചിത്രശാലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ 3 ഗാനങ്ങളാണ് ഉള്ളത്, കെജിഫ് 2 എന്ന ചിത്രത്തിലെ മലയാള ഗാനമായ ” ഗഗനം നീ എന്ന ഗാനത്തിലൂടെ ശ്രെദ്ധ നേടിയ അന്നാ ബേബി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ടിജോ തങ്കച്ചൻനും സംഗീതം അരവിന്ദ് മഹാദേവ്, മെൽവിൻ സാം എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ ആദ്യ വാരം പുറത്തിറങ്ങുന്നു

Eng­lish Summary:udan Adi Man­galyam is releas­ing through Saina Play OTT
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.