22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 13, 2024
August 5, 2024
July 31, 2024
June 10, 2024
May 13, 2024
April 24, 2024
April 20, 2024
April 20, 2024
April 13, 2024
March 14, 2024

അമിത്ഷായ്ക്ക് ശക്തമായ മറുപടിയുമായി ഉദയനിധി മാരന്‍; താങ്കളുടെ മകന്‍ എങ്ങനെയാണ് ബിസിസിഐയുടെ സെക്രട്ടറിയായത്

Janayugom Webdesk
ന്യൂഡല്‍ഹി
July 31, 2023 9:14 am

കേന്ദ്രആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത്ഷായെ നിശിതമായി വിമര്‍ശിച്ച് തമിഴ്നാട് കായിക വകുപ്പ് മന്ത്രി ഉദയനിധി മാരന്‍.കുടുംബാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ എന്ന് അമിത്ഷായുടെ പരാമര്‍ശത്തിനെതിരെയാണ് ഡിഎംകെനേതാവും, മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ മകനും കൂടിയായ ഉദയനിനി രംഗത്ത് വന്നത്.

താന്‍ തെര‍ഞെടുപ്പില്‍ മത്സരിച്ചിട്ടാണ് മന്ത്രിയായതെന്നും എന്നാല്‍ താങ്കളുടെ മകന്‍ എങ്ങനെയാണ് ബിസിസിഐയുടെ സെക്രട്ടറി ആയതെന്നുമുള്ള ചോദ്യം ഉന്നയിച്ചായിരുന്നു ഉദയനിധിയുടെ വിമര്‍ശനം തമിഴ്‌നാട് ബിജെപി ഘടകം പ്രസിഡന്‍റ് കെ അണ്ണാമലൈയുടെ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഡിഎംകെ സഖ്യകക്ഷികളും പാര്‍ട്ടിയില്‍ കുടുംബാധിപത്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഡിഎംകെ കുടുംബാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയാണെന്നും ഷാ പറഞ്ഞിരുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പുന്‍ഗാമിയാക്കുകയാണെന്നന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെയാണ് മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍ എത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് താന്‍എംഎല്‍എ യും തുടര്‍ന്ന് മന്ത്രിയുമായതെന്ന് ചെന്നൈയില്‍ ഡിഎംകെ യുവജന വിഭാഗത്തിന്റെ പുതിയ ഭാരവാഹികളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ എന്നെ മുഖ്യമന്ത്രി ആക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് അമിത് ഷാ പറയുന്നത്.എന്നാല്‍ അമിത് ഷായോട് എനിക്ക് ഒറ്റ ചോദ്യമേ ചോദിക്കാനുള്ളൂ നിങ്ങളുടെ മകന്‍ എങ്ങനെയാണ് ബിസിസിസിഐയുടെ സെക്രട്ടറി ആയത്? അവന്‍ എത്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചു, എത്ര റണ്‍സ് നേടി,ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു. 

2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്ഥാപനത്തിന്റെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:
Udayanid­hi Maran with a strong reply to Amit Shah; How did your son become BCCI secretary

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.