നടന്‍ വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകള്‍ അറിയിച്ച് തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍.കുട്ടിക്കാലം മുതല്‍ വിജയ് യെ അറിയാമെന്നും,അടുത്ത സുഹൃത്താണെന്നും ഉദയനിധി പറഞ്ഞു.അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ വിജയവും ആശംസിച്ചു.
തന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ സിനിമ തന്നെ വിജയ് യെ നായകനാക്കിയുള്ളതായിരുന്നു.അദ്ദേഹം അടുത്ത സുഹൃത്താണ്. പുതിയ തുടക്കത്തിന് അദ്ദേഹത്തിന് ആശംസ അറിയിക്കുന്നു. ഉദയനിധി പറഞ്ഞു.വിജയ് യുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വില്ലുപുരത്തെ വിക്രപാണ്ടിയിലായിരുന്നു .
അതിനിടെ പാര്‍ട്ടി നയം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജയ് യുടെ പ്രസംഗത്തില്‍ ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ദ്രാവിഡ മോഡല്‍ പറഞ്ഞ് ജനത്തെ വഞ്ചിക്കുന്നു.തമിഴ്‌നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണ് ഡിഎംകെയെന്നും വിമര്‍ശനം.ആരുടേയും പേര് പറഞ്ഞ് വിമര്‍ശിക്കാത്തത് പേടികൊണ്ടല്ലെന്നും ആരെയും മോശക്കാരരാക്കേണ്ട എന്നു കരുതിയാണെന്നും താരം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ അഴിമതിക്കാരെ താഴെയിറക്കി അധികാരത്തിലേറുമെന്നും വിജയ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.