30 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 27, 2025
March 6, 2025
March 3, 2025
February 17, 2025
January 20, 2025
December 26, 2024
December 14, 2024
December 13, 2024
December 1, 2024

പുരോഗമനശക്തികളുടെ സ്വാധീനം മൂലമാണ് കേരളത്തിലും,തമിഴ് നാട്ടിലും ഫാസിസ്റ്റ് ശക്തികള്‍ക്ക് ഇടം ലഭിക്കാത്തതെന്ന് ഉദയനിധി സ്റ്റാലിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 2, 2024 5:09 pm

കേരളവും, തമിഴ് നാടും ബിജെപിയില്‍ നിന്ന് ഭീഷിണി നേരിടുകയാണെന്നും, അതിനെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. പുരോഗമന ശക്തികളുടെ സ്വാധീനം മൂലമാണ് കേരളത്തിലും, തമിഴ് നാട്ടിലും ഫാഷിസ്റ്റ് ശക്തികള്‍ക്ക് ഇടം ലഭിക്കാത്തതെന്നും ഉദയനിധി അഭിപ്രായപ്പെട്ടു .കേരളവുമായി തമിഴ്‌നാടിന് വളരെ മുമ്പ് തന്നെ അടുപ്പമുണ്ട്. ഫാസിസത്തിനെതിരെ കേരളവും തമിഴ്‌നാടും പൊരുതുന്നു.

തമിഴ് വ്യക്തിത്വത്തിന്റെ കേന്ദ്രം ദ്രാവിഡ മൂവ്‌മെന്റാണ്. സാമൂഹിക മാറ്റത്തിനുള്ള ഉപാധിയായാണ് അത് ഭാഷയെയും സാഹിത്യത്തെയും കണ്ടതെന്നും ഉദയനിധി പറഞ്ഞു.ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് , ഒരു സംസ്കാരം എന്നതാണ് ബിജെപിയുടെ ലക്ഷ്യം, കേന്ദ്രീകൃത പരീക്ഷകളെ ഡിഎംകെ എതിര്‍ക്കും. ഹിന്ദിഭാഷ അടിച്ചേല്‍പ്പിക്കുന്നതും സംസ്കൃതത്തിന് പ്രാധാന്യംനല്‍കുന്നതും ഡിഎംകെ ശക്തമായി എതിര്‍ക്കുമെന്നും ഉദയനിധി അഭിപ്രായപ്പെട്ടു ഉത്തരേന്ത്യയിലെ പല ഭാഷകൾക്കും സ്വന്തമായ സിനിമാ വ്യവസായമില്ല. മിക്കതും ദുർബലമാണ്.

ബോളിവുഡ് അവയെ വിഴുങ്ങി. ദക്ഷിണേന്ത്യൻ സിനിമകൾക്ക് അത് സംഭവിച്ചില്ല. അവ സ്വന്തം വ്യക്തിത്വം നിലനിർത്തി.ഫാഷിസ്റ്റുകൾ കവിതയിലും സാഹിത്യത്തിലും കാവി പൂശാൻ ശ്രമിക്കുന്നു. കേരളത്തിനും തമിഴ്‌നാടിനും തങ്ങളുടെ സംസ്‌കാരത്തോട് സ്‌നേഹമുണ്ട്. നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വേണ്ടി ഒരുമിച്ച് നിൽക്കണം.സംസ്‌കൃതത്തിന്റെ മേധാവിത്വത്തിനെതിരെ തമിഴ്‌നാട് പൊരുതി. തന്തൈ പെരിയാർ അതിന് നേതൃത്വം നൽകി. ഭാഷക്ക് വേണ്ടി പൊരുതിയവരെ തമിഴ്‌നാട് ആദരവോടെയാണ് കാണുന്നതെന്നും ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.