27 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 27, 2024
February 14, 2024
December 12, 2023
September 13, 2023
June 7, 2023
May 11, 2023
April 28, 2023
April 17, 2023
March 27, 2023
February 28, 2023

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ലെന്ന് ഉദ്ധവ് താക്കറെ

Janayugom Webdesk
ന്യൂഡല്‍ഹി
February 28, 2023 3:29 pm

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പാർട്ടി വിഭാഗത്തെ യഥാർത്ഥ ശിവസേനയായിപ്രഖ്യാപിക്കുകയും പാര്‍ട്ടി ചിഹ്നായ അമ്പും വില്ലും നൽകുകയും ചെയ്തതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തനിക്ക് ഇനി വിശ്വാസമില്ലെന്ന്പറഞ്ഞ താക്കറെ അതിനെ ഇലക്ഷൻ ചുന ലഗാവോ ആയോഗ് എന്ന് വിളിക്കണമെന്നും കൂട്ടിച്ചേർത്തു.ചുന ലഗാന ആരെയെങ്കിലും വഞ്ചിക്കുന്നതിനുള്ള തെരുവ് ഭാഷയാണ്.മറാത്തി ഭാഷാ ദിനത്തോടനുബന്ധിച്ച് നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കെയാണ് ഉദ്ദവ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ രംഗത്തുവന്നത്.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാദം സുപ്രീം കോടതിയിൽ നടക്കുമ്പോൾ പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.അന്തരിച്ച രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ്, പാസ്വാന്റെ സഹോദരൻ പശുപതി കുമാർ പരാസ് എന്നിവർ നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി വിഭാഗങ്ങൾക്ക് സേനയിലേതിന് സമാനമായ തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓരോ ചിഹ്നം നൽകിയെന്ന് താക്കറെ അഭിപ്രായപ്പെട്ടു.

ഇരു കൂട്ടരും ബിജെപിക്ക് ഒപ്പം നില്‍ക്കുയാണ്.അതിനാല്‍ അവര്‍ നിശബ്ദത പാലിച്ചു.ബിജെപിക്കെതിരെ പാർട്ടികൾ ഒന്നിക്കാൻ തുടങ്ങിയെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയും പശ്ചിമ ബംഗാൾ, ബിഹാർ മുഖ്യമന്ത്രിമാരായ മമത ബാനർജി, നിതീഷ് കുമാർ എന്നിവരുമായി നടത്തിയ സംഭാഷണങ്ങളും അദ്ദേഹം പരാമർശിച്ചു.

പ്രതിപക്ഷം ഒന്നിച്ചില്ലെങ്കിൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് രാജ്യത്തെ അവസാനത്തേതെന്നും അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും അദ്ദേഹത്തിന്റെ അനുയായികളെയും കടന്നാക്രമിച്ചു. മൂല്യങ്ങളില്ലാത്തവർ എന്തുംചെയ്യുമെന്നും, ആരുടെയും പേര് പറഞ്ഞില്ലെങ്കിലും ഷിൻഡെ വിഭാഗത്തിനെതിരെ ആഞ്ഞടിച്ച് താക്കറെ പറഞ്ഞു.ഷിൻഡെയും ഭാരതീയ ജനതാ പാർട്ടിയെയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം ധൈര്യപ്പെട്ടു.

Eng­lish Summary:
Uddhav Thack­er­ay has no faith in the Elec­tion Commission

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.