16 January 2026, Friday

Related news

November 21, 2025
November 17, 2025
November 12, 2025
October 20, 2025
September 25, 2025
February 20, 2025
August 25, 2024
April 18, 2024

സീറ്റ് തർക്കം അമ്പലപ്പുഴയിൽ യുഡിഎഫ് സഖ്യത്തിൽ ഭിന്നത

ലീഗ് ഒറ്റയ്ക്ക് മത്സരിക്കും
Janayugom Webdesk
ആലപ്പുഴ
November 21, 2025 9:14 pm

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുഡിഎഫ് സഖ്യത്തിൽ ഭിന്നത. കോൺഗ്രസുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ തർക്ക വിഷയമായിരുന്ന അമ്പലപ്പുഴ ഡിവിഷനിൽ ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കോൺഗ്രസ് മത്സരിക്കാൻ നിശ്ചയിച്ചിരുന്ന സീറ്റാണിത്. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അൽത്താഫ് സുബൈർ ആണ് ഇവിടെ ലീഗിന്റെ സ്ഥാനാർത്ഥി. അൽത്താഫ് സുബൈർ ഇന്നലെ പത്രിക നൽകി. അമ്പലപ്പുഴ ഡിവിഷൻ തങ്ങൾക്ക് വേണമെന്നായിരുന്നു മുസ്ലിം ലീഗിന്റെ ആവശ്യം. എന്നാൽ, അമ്പലപ്പുഴയ്ക്ക് പകരം പുന്നപ്ര ഡിവിഷൻ നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തു. പുന്നപ്ര വേണ്ടെന്ന് ലീഗ് നിലപാടെടുത്തതോടെയാണ് സീറ്റ് ധാരണയിൽ എത്താതെ പോയതും കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതും. സഖ്യത്തിൽ ധാരണയാകാത്ത ഈ സാഹചര്യത്തിൽ ലീഗിന്റെ ഒറ്റയ്ക്കുള്ള മത്സരം ആലപ്പുഴ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത വെല്ലുവിളിയായേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.