9 March 2026, Monday

Related news

March 9, 2026
March 9, 2026
March 9, 2026
March 8, 2026
March 7, 2026
March 7, 2026
March 6, 2026
March 4, 2026
March 4, 2026
March 4, 2026

തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റിനെചൊല്ലി യുഡിഎഫില്‍ അടിതുടങ്ങി;സിഎംപിക്ക് നല്‍കാനുള്ള വി ഡി സതീശന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം

Janayugom Webdesk
തിരുവനന്തപുരം
March 9, 2026 4:13 pm

തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റി സിഎംപിക്ക് നല്‍കാനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ വന്‍ പ്രതിഷേധം .ഈ സീറ്റിനായി കോണ്‍ഗ്രസിലെ ഭൈമീകാമുകന്‍മാര്‍ നിരവധിയാണ്. സിഎംപി സംസ്ഥാന സെക്രട്ടറി കൂടിയായ മുന്‍ പ്ലാനിംങ് ബോര്‍ഡ് അംഗം സിപി ജോണിന് സീറ്റ് നല്‍കനാണ് സതീശന്‍ ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഒരു കാരണവശാലും സമ്മതിക്കുന്നില്ല. രാജി ഭീഷണി മുഴക്കി നിരവധി ഡിസിസി,ബ്ലോക്ക് , മണ്ഡലം ഭാരവാഹികള്‍ രംഗത്തുണ്ട്. 

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും, കെപിസിസിയും ചര്‍ച്ച ചെയ്യാതെയാണ് സതീശന്‍ ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിപിഎംപിക്ക് കൊടുക്കാന്‍ തീരുമാനിച്ചത്. പ്രമുഖ കോൺഗ്രസ് നേതാക്കളെ തഴഞ്ഞ് സിഎംപി സംസ്ഥാനസെക്രട്ടറി സി പി ജോണിന് സീറ്റ് നൽകാനുള്ള പ്രതിപക്ഷനേതാവ് വിഡി സതീശന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

നിലവില്‍ നാല് പ്രധാന നേതാക്കളാണ് ഈ സീറ്റില്‍ നോട്ടമിട്ടിരിക്കുന്നത്. വി എസ് ശിവകുമാര്‍, ശബരീനാഥന്‍, ടി ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ് തുടങ്ങിയവരും മറ്റ് കെപിസിസി ഭാരവാഹികളാണ് മൂന്നു പേര്‍ കൂടി സീറ്റിനായി ശ്രമിക്കുന്നു. മുൻ മന്ത്രി കൂടിയായ വിഎസ് ശിവകുമാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മണ്ഡലമാണ് തിരുവനന്തപുരം സെൻറൽ. ഒരു കാരണവശാലും വി എസ് ശിവകുമാറിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന നിലപാടിലാണ് ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും, പ്രവര്‍ത്തകരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.